മലയാള ഭാഷ ദിനചാരണത്തിന്റെ ഭാഗമായി ഇന്നേ ദിവസം പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നതും പവിത്രാനന്ത നഗറിൽ സ്ഥിതി ചെയ്യുന്നതുമായ വനിത പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥി കളെ വായന ലഹരി ആക്കുക എന്ന ലക്ഷ്യത്തോട് കൂടിയും ശിശുദിനത്തിന്റെ ഭാഗമായും വിമുക്തിയുടെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ആഫീസിന്റെ വകയായി ലൈബ്രറിയിലേക് പുസ്തകങ്ങൾ സംഭാവന നൽകുകയും കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും ചെയ്തു.. നെയ്യാറ്റിൻകര റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ. രാജേഷ്കുമാർ.. വനിതാ സിവിൽ എക്സൈസ് ഓഫിസർ ശ്രീജ എസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ലാൽകൃഷ്ണ യൂ കെ, അഖിൽ, മുഹമ്മദ് അൽത്താഫ്,അനീഷ് എസ് എസ്, ഡ്രൈവർ സുനിൽ പോൾ ജെയ്ൻ എന്നിവരും ഹോസ്റ്റൽ വാർഡൻ ബിന്ദു എസ് , റെസിഡന്റ് ട്യൂട്ടർ എന്നിവരും പരുപാടിയിൽ സന്നിഹിതരായി..ബോധവൽക്കരണ ക്ലാസ്സ് സിവിൽ എക്സൈസ് ഓഫിസർ ലാൽകൃഷ്ണ യൂ കെ കൈകാര്യം ചെയ്തു.എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും എക്സൈസ് വകുപ്പ് പൊതുജനങ്ങൾക്ക് നൽകി വരുന്നു.


