കാഴ്ചയില്ലാത്ത വയോധികയുടെ കാതിലെ ഒരു പവന്റെ സ്വർണക്കമ്മലുകള്‍ കവർന്ന കേസ്; യുവതി അറസ്റ്റില്‍

മഞ്ചേരി: രാമൻകുളത്ത് കിടപ്പുരോഗികളായ വയോധികർ (തോമസ് ബാബുവും ഭാര്യ സൗമിനിയും) താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ചുകയറി കാഴ്ചയില്ലാത്ത സൗമിനിയുടെ കാതിലെ ഒരു പവന്റെ സ്വർണക്കമ്മലുകള്‍ കവർന്ന കേസില്‍ യുവതി അറസ്റ്റില്‍.രണ്ടാംപ്രതി പുല്ലൂർ അച്ചിപ്പമ്ബൻ വീട്ടില്‍ റബിൻഷ(19) യെയാണ് മഞ്ചേരി പോലീസ് അറസ്റ്റ്‌ ചെയ്തത്. ഇവരുടെ മാതാവും ഒന്നാംപ്രതിയുമായ ജസീറമോള്‍(47) നേരത്തെ പോലീസ് പിടിയിലായിരുന്നു.
ഒളിവില്‍ പോയ റബിൻഷക്കായി പോലീസ് തിരച്ചില്‍ നടത്തിവരുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ഇരുവരും ചേർന്ന് കവർച്ച നടത്തിയത്.
വയോധികരെ പരിചരിക്കുന്ന സ്ത്രീ വീട്ടില്‍പോയ തക്കംനോക്കിയാണ് അയല്‍വാസികളായിരുന്ന പ്രതികള്‍ കവർച്ച നടത്തിയത്.

You May Also Like

About the Author: Jaya Kesari