വിനോദ സഞ്ചാരത്തിനായി ആഴിമലയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാതായി

തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനായി ആഴിമലയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാനില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം സ്ഥലത്തെത്തിയത്.ഞായറാഴ്ച ആഴിമലയിലെത്തിയ സംഘത്തിലെ അസം സ്വദേശി മിഥുന്‍ ദാസി(29)നെ കാണാനില്ലെന്ന് പറഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ജീവനക്കാര്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്.കോതമംഗലത്തെ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയാണ് മിഥുന്‍ ദാസ്.മടങ്ങുമ്ബോള്‍ മിഥുനെ കാണാത്തതിനെ തുടര്‍ന്ന് പരിസരത്തു തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.തിരികെ ജോലിസ്ഥലത്ത് എത്തുമെന്നു കരുതി മറ്റുളളവര്‍ മടങ്ങി. എന്നാല്‍ കോതമംഗലത്ത് എത്തിയിട്ടും മിഥുന്‍ എത്താത്തതിനാലാണ് പരാതി നല്‍കിയതെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.യുവാവിനെ ക്ഷേത്ര പരിസരത്ത് നിന്നു കാണാതായെന്നാണ് സംഘം പറയുന്നത്. അതിനിടെ, ഈ ദിവസം ആഴിമല കടലില്‍ ഒരാള്‍ വീഴുന്നതു കണ്ടുവെന്ന് ദൃക്‌സാക്ഷികളില്‍ നിന്ന് വിവരം ലഭിച്ച പൊലീസ് മൂന്ന് ദിവസങ്ങളായി തിരച്ചില്‍ നടത്തി വരുകയാണ്.

You May Also Like

About the Author: Jaya Kesari