ഡോ. ജെ. രാജ്‌മോഹൻ പിള്ളയ്ക്ക് രബീന്ദ്രരത്ന പുരസ്‌കാരം.

തിരുവനന്തപുരം: ഇന്ത്യൻ ബിസിനസ്സ് മേഖലയിലെ മികച്ച സംഭാവനകൾ വിലയിരുത്തി ബാംഗ്ലൂർ ആസ്ഥാനമായ വെയില്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പ്രധാന പുരസ്‌കാരമായ ‘രബീന്ദ്രരത്ന പുരസ്‌കാരം 2025’ മുന്‍നിര മലയാളി വ്യവസായിയായ ഡോ. ജെ. രാജ്‌മോഹൻ പിള്ള അർഹനായി.

കൊല്ലം സ്വദേശിയായ ഇദ്ദേഹം
ബീറ്റ ഗ്രൂപ്പ് ചെയർമാനും പ്രശസ്ത വ്യവസായിയായ “ബിസ്കറ്റ് കിംഗ്” രാജൻ പിള്ളയുടെ സഹോദരനുമാണ്.

1981-ൽ തന്നെ കുടുംബ ബിസിനസിലേക്ക് ചേർന്ന് കയറ്റുമതി മേഖലയിൽ പ്രവർത്തനം തുടങ്ങിയ ഡോ. രാജ്‌മോഹൻ പിള്ളയുടെ
നേതൃത്വത്തിൽ ബീറ്റ ഗ്രൂപ്പ് ഭക്ഷ്യ ഉത്പന്നങ്ങൾ (പ്രധാനമായും നട്ട്‌സ്), കയറ്റുമതി, കൺസൽട്ടിംഗ്, ഷിപ്പിംഗ് എന്നിവയിലേക്ക് വ്യാപിച്ചു.
ഇന്ന് ബീറ്റ ഗ്രൂപ്പ് ഇന്ത്യയിൽ നിന്നുള്ള ഒരു വലിയ മൾട്ടിനാഷണൽ ഗ്രൂപ്പായി വളർന്നു. ആഗോള കശുവണ്ടി വ്യവസായം എന്ന വിഷയത്തിൽ ബിസിനസ് മാനേജ്മെന്റിൽ പി.എച്ച്.ഡി നേടി. ഭാര്യ വിനീത രാജ്‌മോഹൻ, മക്കൾ രാജ്‌കൃഷ്ണൻ, രാജ്‌നാരായൺ.

ഡിസംബറിൽ ബാംഗ്ലൂരിൽ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

You May Also Like

About the Author: Jaya Kesari