നെയ്യാറ്റിൻകര പുന്നക്കാട് കുടുംബ ക്ഷേത്രം തെക്കതു പൂജാ മുറിയിൽ ദൈവങ്ങളുടെ പടത്തിനു പുറകിലും, ഷെൽഫു കളിലും രഹസ്യമായി ഒളിപ്പിച്ചു വച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തിയ അർജുനൻ സ്വാമി (68) എക്സൈസിന്റെ പിടിയിൽ ആയി. ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകര എക്സ്സൈസ് ഉദ്യോഗസ്ഥർ ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു എക്സ്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധന യിലാണ് കുപ്പിസ്വാമിയെ പിടികൂടിയത്. പൂജാ മുറിയിൽ ദൈവങ്ങളുടെ ഫോട്ടോക്കിടയിലും, ഷെൽഫിലും ആണ് വിവിധ ബ്രാണ്ടുകളിൽ പെട്ട മദ്യകുപ്പികൾ പിടികൂടിയത്. 30ലിറ്ററിലധികം മദ്യം ഇവിടെ നിന്നും പിടിച്ചെടുത്തു. നെയ്യാറ്റിൻകര എക്സ്സൈസ് ഉദ്യോഗസ്ഥരുടെ ശക്തമായ പ്രവർത്തനം ജനങ്ങളിൽ ഏറെ മതിപ്പു ഉളവാക്കിയിട്ടുണ്ട്.

