യോഗ പ്രകൃതി ചികിത്സയ്ക്ക് സെൻട്രൽ രജിസ്ട്രേഷൻ ഏർപെടുത്തണം.

യോഗ പ്രകൃതിചികിത്സാ ഡോക്ടർമാർക്ക് കേന്ദ്ര സർക്കാർ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഇതര ചികിത്സാവിഭാഗം ഡോക്ടർമാർക്ക് തുല്യമായി സെൻട്രൽ രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്നും നാഷണൽ കമ്മീഷൻ ഫോർ ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ ഉൾപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് ഇൻഡ്യൻ നാച്ചുറോപ്പതി ആൻറ് യോഗ ഗ്രാഡുവേറ്റ്സ് മെഡിക്കൽ അസ്സോസിയേഷൻ (ഇനിഗ്മ) കേരള ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ യോഗ പ്രകൃതിചികിത്സാ ഡോക്ടർമാർ എറണാകുളം കലൂർ പോസ്റ്റ് ഓഫീസിലേയ്ക്ക് പ്രകടനം നടത്തി.

തുടർന്ന് ഇനിഗ്മ മുൻ പ്രസിഡണ്ട് ഡോ. ഷിംജി പി. നായരുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യോഗ പകൃതി ചികിത്സയോടുള്ള ഉദ്യോഗസ്ഥ അവഗണന ഇനിയും തുടരാൻ അനുവദിക്കാനാകില്ല എന്നും എത്രയും വേഗം നാഷണൽ കമ്മീഷൻ ഫോർ ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ യോഗ പ്രകൃതിചികിത്സയെ ഉൾപെടുത്തി ഡോക്ടർമാർക്ക് സെൻട്രൽ രജിസ്ട്രേഷൻ ഏർപ്പെടുത്തണം എന്നും വർക്കല ഗവ. യോഗപ്രകൃതിചികിത്സാ ആശുപത്രി മുൻ
സി.എം. ഒയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി മുൻ ഡയറക്ടറുമായിരുന്ന ഡോ. ബാബു ജോസഫ് ആവശ്യപ്പെട്ടു.
ഡോ. മനു പ്രതീഷ്, ഡോ. അഭിരാമി പ്രകാശ്, ഡോ.അഞ്ജലി, ഡോ. ആനന്ദ് പി.ജി. ഡോ. ആൻസ്മോൾ വർഗീസ്, ഡോ. ഓംനാഥ് എന്നിവർ പ്രസംഗിച്ചു.

You May Also Like

About the Author: Jaya Kesari