തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.16 സീറ്റില്‍ എന്‍ഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും ഒന്‍പത് സീറ്റില്‍ യുഡിഎഫും മുന്നില്‍. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലാണ്.ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. 363 വോട്ടാണ് വൈഷ്ണ നേടിയത്. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.

You May Also Like

About the Author: Jaya Kesari