പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടില്‍ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.വഫ്രയില്‍ പിക്നിക്കിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തില്‍ ഹെയ്‌സ്‌കോ കമ്ബനിയിലായിരുന്നു ജോലി. സാരഥി കുവൈത്തിന്‍റെ സജീവ പ്രവർത്തകനായിരുന്നു.

You May Also Like

About the Author: Jaya Kesari