ആര്യനാട്: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. ആര്യനാട്, പറണ്ടോട് പുറത്തിപ്പാറ വിഭാ ഭവനില്‍ വിജയകുമാറിന്റെ മകൻ വിധു (20) വാണ് മരിച്ചത്.ആര്യനാട് -കുളപ്പട റോഡില്‍ തോളൂർ പെട്രോള്‍ പമ്ബിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം.ബാർബർ ഷോപ്പില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡരികിലെ പുല്ലിലേക്ക് ബൈക്ക് തെറ്റിപ്പോയതോടെ നിയന്ത്രണം നഷ്ടപ്പെടുകയും യുവാവിന്റെ തല സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു.തിരുവനന്തപുരം ചാക്ക ഐടിഐയില്‍ പമ്ബ് ഓപ്പറേറ്റിംഗ് കോഴ്സ് വിദ്യാർഥിയായിരുന്നു വിധു. മാതാവ് ദീപ വിതുരയിലെ പെട്രോള്‍ പന്പ് ജീവനക്കാരിയാണ്. പിതാവ് വിജയകുമാർ കൂലിപ്പണിക്കാരനാണ്.

