നഗരത്തില്‍ വൻ കഞ്ചാവ് വേട്ട

തിരുവനന്തപുരം: നഗരത്തില്‍ വൻ കഞ്ചാവ് വേട്ട. സുഹൃത്തിന്റെ വീട്ടില്‍ നിന്നും 14 കിലോ കഞ്ചാവുമായി ഒരാളെ ഡാൻസാഫ് സംഘം പിടികൂടി.പിടികൂടിയത് പള്ളിമുക്ക് സ്വദേശി വിവേക് മോഹന്റെ വീട്ടില്‍ നിന്നാണ്.വീട്ടില്‍ ബാഗുകളില്‍ പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പോലീസ് എത്തിയതുകണ്ട വീട്ടുടമസ്ഥൻ വിവേക് മോഹൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
മാതാപിതാക്കളോടൊപ്പം വിവേക് മോഹൻ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് താമസം. ഇയാള്‍ പേയാടുള്ള സ്വന്തം ആള്‍ത്താമസമില്ലാത്ത വീടാണ് കഞ്ചാവ് സൂക്ഷിക്കാനായി തിരഞ്ഞെടുത്തത്. കേസില്‍ പിടിക്കപ്പെട്ടവരും ഒളിവിലുള്ള പ്രതിയും മലയിൻകീഴ്, വിളപ്പില്‍ശാല, പൂന്തുറ, കരമന തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. മാത്രമല്ല വിവേക് മോഹൻ മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് വ്യക്തമാക്കി.

You May Also Like

About the Author: Jaya Kesari