തൃശൂർ: മാള അണ്ണല്ലൂരില്‍ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തില്‍ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടില്‍ നീല്‍ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്.ഇരുവരും ബന്ധുക്കളാണ്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീല്‍ ഷാജു ബംഗുളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാർഥിയാണ്.

