കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഭർത്താവ് വീട്ടില്‍ മരിച്ച നിലയില്‍. പ്രസിഡന്റ് പി.എസ് മായാദേവിയുടെ ഭർത്താവ് സത്യകമാർ(58) ആണ് മരിച്ചത്.ഊരൂട്ടമ്പലം പെരുമുള്ളൂരില്‍ ഉള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഇന്നു രാവിലെ വീട്ടുകാർ മുറിയില്‍ നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് മാറനല്ലൂർ പോലീസില്‍ വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കാരണം അറിവായിട്ടില്ല. കർഷകനാണ് സത്യ കുമാർ.

