മലപ്പുറം: സ്കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തിവന്ന യുവാവ് പിടിയില്‍.തിരൂരങ്ങാടി ചന്തപ്പടി അമ്പടി വീട്ടില്‍ കാദര്‍ ഷരീഫ് (24)ആണ് പരപ്പ നങ്ങാടി പൊലീസിന്റെ പിടിയിലായത്. പരപ്പന ങ്ങാടി ബിഇഎം ഹയര്‍ സെക്ക ന്‍ഡറി സ്കൂളില്‍ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ഇയാള്‍ വലയിലായത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കാദര്‍ ശരീഫ് പിഎസ്എംഒ കോളേജ്, ഗവ. ഹയര്‍ സെക്കന് ഡറി സ്കൂള്‍, ഒഎച്ച്എ സ് തുടങ്ങിയ വിദ്യാ ഭ്യാസ സ്ഥാപനങ്ങ ളില്‍ മോഷണം നട ത്തിയതിന് നേരത്തെ പിടിയിലായിട്ടുണ്ട്.സ്കൂളിനെ കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ക്ക് മാത്രമേ മോഷണം നടത്താന്‍ കഴിയൂ എന്ന് അദ്ധ്യാപകര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ നിരവധിപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ സിസിടിവി പരിശോധയും പോലീസ് നടത്തിയിരുന്നു. സിസിടിവി പരിശോധയിലാണ് പ്രതിയെ പിടികൂടിയത്.

