വടക്കഞ്ചേരി മുടപ്പല്ലൂരില്‍ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്

പാലക്കാട് : വടക്കഞ്ചേരി മുടപ്പല്ലൂരില്‍ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കല്‍ സതീഷ് (38), ഭാര്യ സുകന്യ (32) രവി എന്നിവർക്കും മറ്റു ഏഴ് പേർക്കുമാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സതീഷിൻ്റെ പരിക്ക് അതീവ ഗുരുതരമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. പ്രദേശത്തുള്ളവരെ കൂട്ടത്തോടെ വന്ന തേനീച്ച കുട്ടം ആക്രമിക്കുകയായിരുന്നു ‘

You May Also Like

About the Author: Jaya Kesari