സാക്ഷം 2025–26 കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: എണ്ണ-വാതക സംരക്ഷണവും സുസ്ഥിര ഊർജ്ജ രീതികളും പ്രോത്സാഹിപ്പിക്കുന്ന, എണ്ണ വ്യവസായത്തിന്റെ പ്രധാന അവബോധ സംരംഭമായ സാക്ഷം 2025–26-ന്റെ കേരള ചാപ്റ്റർ ഇന്നലെ തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബ് ഹാളിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. കെസോ സംസ്ഥാനതല കോർഡിനേറ്ററുടെ പ്രതിനിധിയായി സബ്യസാചി ഗുപ്ത, ജിഎം (ലൂബ്സ്), മറ്റ് ഒഎംസികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, കെസോ മേധാവികൾ, തിരുവനന്തപുരം ആർമി പബ്ലിക് സ്കൂൾ വിദ്യാർഥികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

പ്രതിജ്ഞകൾ എടുക്കുന്നതിനപ്പുറം പ്രകൃതിയോടുള്ള യഥാർത്ഥ പ്രതിബദ്ധത വർഷം മുഴുവനും പാലിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യാതിഥി കൂടിയായ ഗവർണർ പറഞ്ഞു. ഇതിനകം നട്ടുപിടിപ്പിച്ചതും ഭാവിയിൽ നടാനിരിക്കുന്നതുമായ വൃക്ഷങ്ങൾ സംരക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ക്യാപ്ഷൻ
സാക്ഷം 2025–26 ഉദ്ഘാടനം ചെയ്യാൻ എത്തിയ
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറെ സ്വീകരിക്കുന്നു.

You May Also Like

About the Author: Jaya Kesari