കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു

പാലക്കാട്‌: കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവില്‍ താമസിക്കുന്ന ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്.കേസില്‍ സഹോദരൻ ആർ സതീഷിനെ (37) വാളയാർ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബാബുവിന്റെ ശരീരത്തില്‍ മർദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്.

You May Also Like

About the Author: Jaya Kesari