പേഴയ്ക്കാപ്പിള്ളിയില്‍ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു.

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ രാകേഷ് ബെഹ്റ ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരൻ എന്നയാളെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
അവധി ദിവസമായതിനാല്‍ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കമുണ്ടാകുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ ശരത് മാരൻ തന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് രാകേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
രാകേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാകേഷ് മരണപ്പെട്ടു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശരത്തിനെ നാട്ടുകാർ തടഞ്ഞുവെച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കുമെന്ന് പോലീസ് അറിയിച്ചു .

You May Also Like

About the Author: Jaya Kesari