എറണാകുളം പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസിടിച്ച് യുവാവ് മരിച്ചു. മൂക്കന്നൂർ കോക്കുന്ന് കാഞ്ഞുക്കാരൻ വീട്ടില്‍ നോബിള്‍ തോമസ് (35) ആണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെ ആയിരുന്നു അപകടം നടന്നത്.ആലുവ- മൂന്നാർ റോഡില്‍ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കോതമംഗലത്തേക്ക് പോകുകയായിരുന്ന നോബിളിന്റെ സ്കൂട്ടറില്‍ പെരുമ്പാവൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസിടിച്ചാണ് അപകടം നടന്നത്.അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന നോബിളിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

