കേരളത്തില്‍ നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴയെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി രൂപപ്പെട്ട ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണം ഫെബ്രുവരി 19 മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ന്യൂനമര്‍ദം നിലവില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഈ ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുകയും ഫെബ്രുവരി 18-ഓടെ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്യും

You May Also Like

About the Author: Jaya Kesari