ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ നാശനഷ്ടം

പാലക്കാട് : നാട്ടുകല്‍ കോട്ടോപ്പാടത്ത് വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ നാശനഷ്ടം. കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തില്‍ ഭാഗികമായി തകർന്നത്.പുലർച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറുകയും വീട്ടുപകരണങ്ങള്‍ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. വീട്ടുകാർ സമീപത്തെ മാരിയമ്മൻകോവില്‍ ഉത്സവത്തിന് പോയിരുന്ന സമയത്താണ് അപകടം നടന്നത്. അതിനാല്‍ തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.
ഉത്സവം കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ ഫ്രിഡ്ജ് കത്തുന്നതാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.

You May Also Like

About the Author: Jaya Kesari