ട്രിവാൻഡ്രം കെന്നൽ ക്ലബ് തിരുവനന്തപുരം കേന്ദ്രീകരിച്ച് കഴിഞ്ഞ 32 വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. വർഗ്ഗശുദ്ധിയുള്ള നായകളുടെ പ്രജനനവും, സർട്ടിഫി ക്കേഷൻ, രജിസ്ട്രേഷൻ, വാക്‌സിനേഷൻ, Dog show സംഘടിപ്പിക്കൽ എന്നിവയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. 1994 ൽ ആരംഭിച്ച ഈ സംഘടന 50-താ മത് 51-ാംമത് *ഡോഗ് ഷോ മാർച്ച് 1-ാം തീയതി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡി യത്തിൽവച്ച് നടത്തുന്നു. അൻപതിൽപരം ബ്രീഡുകളിൽനിന്നായി പല പ്രായത്തിലുള്ള മുന്നൂറോളം നായ്ക്കൾ ഈ ഷോയിൽ പങ്കെടുക്കുന്നു*. വിവിധ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്‌തിട്ടുള്ളതും വിദേശ ട്രെയിനർമാരും ഈ ഷോയുടെ മാറ്റു കൂട്ടുന്നു. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ഷോ വൈകിട്ട് 7 മണിവരെ നീണ്ടു നിൽക്കും.
ഓസ്ട്രേലിയയിൽ നിന്നുള്ള രണ്ടുപേരാണ് ഈ ഷോയുടെ വിധി നിർണ്ണയി ക്കുന്നത്. പല പ്രായത്തിലുള്ള നായ്ക്കളെ വിവിധ ക്ലാസുകളായി തിരിച്ച് രണ്ട് റിംഗു കളിലായാണ് മൽസരം നടക്കുക. വൈകുന്നേരം ഇടവേളകളിൽ കുട്ടികൾക്കായി ജൂനിയർ ഹാൻഡലിംങ്ങും ചൈൽഡ് ഹാൻഡ്‌ലിംങ്ങും മൽസരങ്ങൾ ഉണ്ടായിരി ക്കും. വിജയികൾക്ക് മികച്ച സമ്മാനങ്ങളോടൊപ്പം കെന്നൽ ക്ലബ്ബ് ഓഫ് ഇൻഡ്യ യുടെ സർട്ടിഫിക്കേറ്റുകളും ലഭിക്കും.
ഡോഗ് ഷോയോടനുബന്ധിച്ച് പെറ്റ് ഫുഡ്, പെറ്റ് അകസ്സസറീസ് സ്റ്റാളുകളും, പെറ്റ് സൗന്ദര്യവർക്കരണ സ്റ്റാളുകളും പ്രവർത്തിക്കും.
