കൊച്ചി: എറണാകുളം എടയാറിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയില്‍ കമ്പനിയില്‍ വൻ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചെന്നാണ് വിവരം.ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം ഉണ്ടായത്.അഗ്നിശമനസേന എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.
എത്ര ജീവനക്കാർ കെട്ടിടത്തിലുണ്ടെന്നത് വ്യക്തമല്ല. എട്ടോളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണച്ച് കെട്ടിടത്തിന് ഉള്ളിലേക്ക് പ്രവേശിക്കാനാണ് ശ്രമം നടത്തുന്നത്.

