കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ മരുമകളുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റതായി പരാതി. ചമൽ കൊളമലയിൽ താമസിക്കുന്ന മാധവി(71) ആണ് ആക്രമണത്തിന് ഇരയായത്.ഫോൺ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു.
ഇവരുടെ വീട്ടിൽ പതിവായി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച ഇരുവരും തമ്മിലുള്ള വാക്കു തർക്കത്തിനിടയിലാണ് മാധവിക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് മകനാണ് മാധവിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

