കോവളം: ദേശീയപാത കരമന കളിയിക്കവിള റോഡില്‍ ഉദിയൻകുളങ്ങര ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കൊറ്റാമം സ്വദേശി ലിയോനാർഡോ ദേവ് ദേവ് ഏബ്രഹാമാണ് (22) മരിച്ചത്.പാറശാല ഭാഗത്തുനിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികനായ ലിയോനാർഡോ ദേവിന്റെ ബൈക്ക് നിയന്ത്രണംവിട്ട് മുന്നിലൂടെ പോയ മറ്റൊരു ബൈക്കില്‍ ഇടിച്ച് റോഡില്‍ തെറിച്ചു വിഴുകയായിരുന്നു. ആ സമയം എതിർ ദിശയില്‍നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയുടെ അടിയില്‍പ്പെട്ടാണ് ലിയോയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.

