യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്.

കുറ്റിക്കോല്‍: രാവിലെ ജോലിക്കു പോകുകയായിരുന്ന യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. പള്ളഞ്ചി പുതിയകണ്ടത്തെ പി.ലത (46)യെയാണ് കാട്ടുപന്നി ആക്രമിച്ചത്.കാസർഗോട്ടെ ഒരു അപ്പാർട്ട്മെന്റില്‍ ജോലി ചെയ്യുന്ന ലത രാവിലെ ജോലിക്കു പോകാനായി പള്ളഞ്ചി വട്ടക്കുണ്ടിലെ ബസ് വെയിറ്റിംഗ് ഷെഡിലേക്കു നടക്കുമ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ഓടിയെത്തിയ പന്നി ആക്രമിക്കുകയായിരുന്നു.നിലത്തു വീണ ലത എഴുന്നേല്‍ക്കാൻ ശ്രമിച്ചപ്പോള്‍ പന്നി വീണ്ടും കുത്താനെത്തിയെങ്കിലും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.

You May Also Like

About the Author: Jaya Kesari