പാലത്തിന്റെ ഇരുമ്പ് പാളികൾ പൊട്ടി മാറിയ നിലയിൽ ഏതു നിമിഷവും പാലം “കൊണ്ടിരിക്കും ” തിരുമല മങ്കാട്ടുകടവ് പാലം തകർന്ന നിലയിൽ

(അജിത് കുമാർ )
തിരുവനന്തപുരം :- ഏകദേശം അൻപതു വർഷത്തിലധികം പഴക്കമുള്ള തിരുമല – മങ്കാട്ടു കടവ് പാലം അപകടാ വസ്ഥയിലേക്ക്. പാലത്തിന്റെ അടിയിലെ ഇരുമ്പ് രാഡുകൾപൊട്ടി മാറിയ നിലയിൽ ആണ് കാണപ്പെടുന്നത്. ഈ റാ ഡുകളുടെ ബല ക്ഷയം പാലത്തിനു വൻ അപകടം ഏതു നിമിഷം വേണമെങ്കിലും സംഭവിക്കാവുന്ന അതി ഭീകരമായ അവസ്ഥആണുള്ളത്. വലിയ ഭാരമുള്ള വാഹന ങ്ങൾ ഈ പാലത്തിൽ കയറുക ആണെങ്കിൽ പാലത്തിന്റെ ഒരു ഭാഗം അതിനെ താങ്ങാൻ ശേഷി ഇല്ലാതെ പാലം താഴേക്കു കൊണ്ട് അമർന്നിരിക്കാൻ ഉള്ള സാധ്യത ഏ റിയിരിക്കുകയാണ്. ഇത് വൻ അപകടം വിളിച്ചു വരുത്തും. മുൻപ് ഇവിടെ കടത്ത്‌ മാത്രം ആണ് ഉണ്ടായിരുന്നത്. പാലം പണിതിട്ടു ഏകദേശം 50വർഷത്തിന് താഴെ മാത്രമേ ആയിട്ടുള്ളു. അധികൃതരുടെ സത്വര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ വരുന്നത് വൻ ദുരന്തം ആയിരിക്കും എന്ന് മുന്നറിയിപ്പ് നൽകുകയാണ്.

You May Also Like

About the Author: Jaya Kesari