ചട്ടമ്പിസ്വാമി സമാധി സ്‌മൃതിയാത്ര

പരമ ഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ നൂറ്റിരണ്ടാമത് സമാധി വാർഷിക ദിവസത്തിൽ ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമാധിസ്മൃതി യാത്ര സംഘടിപ്പിച്ചു.

സ്മൃതിയാത്രയുടെ ഉത്ഘാടനം ആറ്റുകാലിലെ ശ്രീ ചട്ടമ്പിസ്വാമി സ്മാരകത്തിൽ ട്രസ്റ്റ് വൈസ് പ്രസിഡണ്ട്‌ ആറ്റുകാൽ ആർ. രവീന്ദ്രൻ നായർ ഉത്ഘാടനം ചെയ്തു.

കണ്ണമ്മൂലയിലെ ജന്മസ്ഥാന ഷേത്രത്തിലും തുടർന്ന് തിരുവനന്തപുരം നഗരത്തിൽ സ്വാമിയുടെ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങളിലും ദർശനം നടത്തിക്കൊണ്ട് സ്‌മൃതിയാത്ര പൂർത്തിയാക്കി.

ട്രസ്റ്റ് സെക്രട്ടറി വേണു ഹരിദാസ്, ജോയിന്റ് സെക്രട്ടറി തിരുമല ബി. ശശിധരൻ നായർ, എസ്. ഗിരീഷ് കുമാർ, പുഷ്പലത എന്നിവർ സ്‌മൃതിയാത്രക്ക് നേതൃത്വം നൽകി.

You May Also Like

About the Author: Jaya Kesari