പ്രൊഫ: കെ പി മാത്യു രചനയും, കെ സി തുളസി ദാസ് സംവിധാനം നിർവഹിച്ചു കുര്യൻ ഫൌണ്ടേഷന് വേണ്ടി തമ്പി കുര്യൻ ബോസ്റ്റോൺ നിർമിച്ച ദി ഗ്രീൻ അലെർട് എന്ന സിനിമ യുടെ സൗ ജന്യ പ്രദർശനം 29ന് ബുധനാഴ്ച രാവിലെ 9ന് തമ്പാനൂർ ശ്രീ തിയേറ്റ റിൽ നടത്തും. തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ മാനവ രാശിയുടെ ഭീഷണി യാണ്. എ ഒൺ സാങ്കേതിക വിദ്യഈ സിനിമയിൽ ഏറെ കാണാ വുന്നതാണ്. ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ന്യൂഡൽഹി, ലണ്ടൻ, ഡാള സ് എന്നീ നഗരങ്ങളിലും തുടർന്നു ലോക നഗരങ്ങളിൽ പ്രദർശിക്കപ്പെടും. സ്ക്രിപ്റ്റ് &പ്രൊഡക്ഷൻ എക്സിക്യൂഷൻ കെ പി മാത്യു, ഡയറക്ടർ കെ സി തുളസി ദാസ് തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

