തിരുവനന്തപുരം :- വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമികളുടെ ദർശന ങ്ങൾ ഇന്നത്തെ കാല ഘട്ടത്തിൽ ഏവർക്കും പ്രചോദനം ആകണമെന്ന് ഡോ: ശശി ഭൂഷൺ. വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റ് അഭേദാനന്ദ ആശ്രമത്തിൽ സ്വാമികളുടെ നൂറ്റി രണ്ടാം സമാധി വാർഷികത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ട്രസ്റ്റ് ചെയർമാൻ ഡോ:, അഡ്വക്കേറ്റ് പൗ ഡി ക്കോണം കൃഷ്ണൻ നായർ അധ്യക്ഷൻ ആയിരുന്നു. ട്രസ്റ്റ് വൈസ് ചെയർമാൻ ജയശങ്കർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ജനാർദ്ദന സ്വാമി അഷ്ടോ ത്തര അർച്ചന നടത്തി. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു കൃതജ്ഞത അർപ്പിച്ചു.



