മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ ഉണ്ടായ പിഴവുമൂലം ഇരുപത്തിയൊന്‍പതുകാരിക്ക് ദാരുണാന്ത്യം

കോട്ടയം : മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ ഉണ്ടായ പിഴവുമൂലം ഇരുപത്തിയൊന്‍പതുകാരി മരിച്ചെന്ന് പരാതി.ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ അനീഷിന്റെ ഭാര്യ ഫേബയാണ് മരിച്ചത്.കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് യുവതി മരിച്ചതിന് ശേഷമെന്നാണ് ആരോപണം.
ചികില്‍സാപിഴവും അനാസ്ഥയും മരണകാരണമായെന്ന് ബന്ധുക്കള്‍. ഫേബയെ ലേബർ റൂമില്‍ കയറ്റിയ ശേഷം ഒരു വിവരവും അറിയിച്ചില്ല. സംഭവത്തില്‍ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കി.

You May Also Like

About the Author: Jaya Kesari