രാജ്യതലസ്ഥാനത്ത് സിഎൻജി വിലയില്‍ വീണ്ടും വർധന

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സിഎൻജി വിലയില്‍ വീണ്ടും വർധന. കിലോയ്ക്ക് ഒരു രൂപയാണു വർധിപ്പിച്ചത്. 48 മണിക്കൂറിനിടെ രണ്ടാം തവണയും വില വർധിപ്പിച്ചതോടെ സിഎൻജി വില ഡല്‍ഹിയില്‍ ആദ്യമായി 80 രൂപ കടന്നു.ഡല്‍ഹിയില്‍ സിഎൻജി കിലോയ്ക്ക് 80.09 രൂപയും രാജ്യതലസ്ഥാനമേഖലയിലെ (എൻസിആർ) മറ്റു പ്രദേശങ്ങളായ നോയിഡയിലും ഗാസിയാബാദിലും 88.70 രൂപയുമാണ് വില.
ഡോളറിന്റെ മൂല്യവർധനയും സിഎൻജി ഉപയോക്താക്കളിലേക്കെത്തിക്കാൻ കന്പനികള്‍ക്കു ചെലവ് വർധിച്ചതും പരിഗണിച്ചാണ് സിഎൻജി വില വർധിപ്പിച്ചത്.48 മണിക്കൂറിനിടെ സിഎൻജിയുടെ വില രണ്ടാം തവണയും വർധിപ്പിച്ചതിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയിലും ഉടൻ വീണ്ടും വർധനയുണ്ടായേക്കുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം പെട്രോള്‍, ഡീസല്‍ വില മൂന്നു രൂപ വർധിപ്പിച്ചതിനോടൊപ്പമായിരുന്നു സിഎൻജി വിലയും രണ്ടു രൂപ വർധിപ്പിച്ചത്.

You May Also Like

About the Author: Jaya Kesari