അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്.ലിറ്ററിന് 90 പൈസ വീതമാണ് കൂടിയത്.തിരുവനന്തപുരത്ത് പെട്രോള്‍ വില 111 രൂപ 71 പൈസയായി. ഡീസല്‍ വില 100 കടന്നു. പുതിയ നിരക്കുകള്‍ രാവിലെ മുതല്‍ നിലവില്‍ വന്നു.അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് വില കൂട്ടുന്നത്. പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം കൂട്ടിയിരുന്നു. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 109 രൂപ 73 പൈസയായി. ഡീസല്‍ വില ലിറ്ററിന് 98 രൂപ 63 പൈസയായി.

