സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യും. നാലു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത് .വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ഡല്‍ഹിയില്‍ ഉഷ്ണതരംഗം കടുക്കുകയാണ്. താപനില 46 ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നേക്കും. ഒരാഴ്ചത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനിടെ ഡല്‍ഹിയിലെ താപനില 2 ഡിഗ്രിയാണ് വര്‍ധിച്ചത്. നിലവില്‍ പകല്‍ സമയത്തെ താപനില 45 ഡിഗ്രി വരെയായി ഉയര്‍ന്നിട്ടുണ്ട്.

