പാലക്കാട്: കുളപ്പുള്ളിയില്‍ ബസ്സിനടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവില്‍ വച്ചായിരുന്നു അപകടമുണ്ടായത്.വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടില്‍ സുനിലിന് (50) ആണ് ജീവൻ നഷ്ടപ്പെട്ടത്. പട്ടാമ്പിയില്‍ നിന്നും ഷൊർണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് വളവില്‍ മുന്നില്‍ പോവുകയായിരുന്ന ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടയാണ് അപകടം.ബൈക്കില്‍ ബസ് തട്ടിയതായാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടത്തല്‍. ബൈക്കിന്റെ പിൻസീറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു മരണപ്പെട്ട സുനില്‍. ബസ്സിന്റെ ചക്രത്തില്‍ അടിയിലേക്ക് ഇയാള്‍ തെറിച്ച് വീഴുകയായിരുന്നു. ചക്രം ശരീരത്തിലൂടെ. കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് സുനിലിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല.

