ബലിപെരുന്നാള്‍ അവധിസൗദിയില്‍ സ്വകാര്യമേഖലയ്ക്ക് നാല് ദിവസം

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെയും എൻ.ജി.ഒ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള ബലിപെരുന്നാള്‍ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.നാല് ദിവസമാണ് ഇത്തവണത്തെ പെരുന്നാള്‍ അവധി. മെയ് 26 (ദുല്‍ ഹജ്ജ് ഒമ്പത്) ചൊവ്വാഴ്ചയിലെ അറഫാ ദിനം മുതലാണ് അവധി ആരംഭിക്കുന്നത്. രാജ്യത്തെ തൊഴില്‍ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ വ്യക്തമാക്കിയ നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ അവധി അനുവദിച്ചിരിക്കുന്നതെന്നും മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചു.

You May Also Like

About the Author: Jaya Kesari