കേരള ഗെസറ്റെഡ് ഓഫീസഴ്സ് അസോസിയേഷൻ വജ്രജൂബിലി ചരിത്ര പ്രദർശനം ശ്രദ്ധേയം

കേരള ​ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു.
തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ​​ഗ്രൗണ്ടിൽ സജ്ജമാക്കിയിരുന്ന പ്രദർശനം പോയ കാല കേരള ചരിത്രത്തിന്റെ നേർ വിവരണം കൂടിയാണ്. മാറ് മറയ്ക്കൽ സമരത്തിന്റെ ധീര രക്തസാക്ഷി നങ്ങേലിയുടെ കഥ വിവരിക്കുന്ന ആദ്യ ശിൽപ്പവും ചിത്രവും കാഴ്ചക്കാരെ ചരിത്രത്തിലേക്ക് ആനയിക്കുന്നു.
തുടർന്ന് കേരളത്തിന്റെ സമര ചരിത്രവും നവോത്ഥാന ചരിത്രവും അടായപ്പെടുത്തുന്ന ചിത്രവും വിവരങ്ങളുമാണ് പ്രദർശന ന​ഗരിയിൽ. സ്ത്രീ ശാക്തീകരണവും ലോകമെങ്ങും നടന്ന സ്ത്രീകളുടെ അവകാശ സമര ചരിത്രവും അടയാളപ്പെടുത്തുന്ന പ്രദർശനം സർവീസ് സംഘടനകളുടെ ചരിത്രവും പറയുന്നു.
കേരളത്തിലെ നിർണായക സമര പോരാട്ടങ്ങളുടെ കഥയും ചിത്രങ്ങളിലൂടെ വിവരിക്കുന്ന പ്രദർശനം ചൊവ്വാഴ്ച്ച സമാപിക്കും

You May Also Like

About the Author: Jaya Kesari