ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു.ഇന്ന് പുലര്‍ച്ചെയാണ് അപകടം. ശക്തമായ മഴയെയും കടുത്ത കാറ്റിനെയും തുടര്‍ന്നാണ് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് സ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.റിപ്പോര്‍ട്ടുകള്‍ പ്രകാരം, അപകടം നടക്കുന്ന സമയത്ത് തൊഴിലാളികള്‍ പാലത്തിനടിയില്‍ ഉറങ്ങുകയായിരുന്നു .

