പ്രസ്സ് ക്ലബിന് സമീപം റോഡിൽ നിന്നിരുന്ന വൻ മരം പിഴുതു വീണു. വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം :- പ്രസ്സ് ക്ലബിന് സമീപം റോഡിന്റെ ഒരു വശത്തു നിന്നിരുന്ന വൻ മരം റോഡിലേക്ക് പിഴുതു വീണു. ഇന്ന് രാവിലെ 9.30മണിക്കാണ് സംഭവം. വൻ ശ ബ്ദത്തോടെ റോഡിലേക്കാണ് മരം വീണത്. സമീപത്ത്‌ പാർക്ക്‌ ചെയ്തിരുന്ന രണ്ടു ബൈക്കുകൾക്ക് സാരമായ കെടുപാടുണ്ടായി. തിരക്ക് കുറവായതിനാൽ വൻ അപകടം ഒഴിവാകു കയാണ് ഉണ്ടായതു. അപകടം ഉണ്ടായതോടെ ഈ പ്രദേശത്തു വൈദ്യുതി ബന്ധം നിലച്ചു. ചെങ്കൽ ചൂള യിൽ നിന്നും ഫയർ ഫോഴ്സ് എത്തി മരകൊമ്പുകൾ, മരം ഇവ വെട്ടി മാറ്റി.

You May Also Like

About the Author: Jaya Kesari