നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ഇന്‍താജ് ഷെയ്ഖ് (36) നെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.പെരുമ്പാവൂര്‍ തണ്ടേക്കാട് ഭാഗത്തുള്ള ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മൂര്‍ഷിദാബാദില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.ജില്ലാ പോലീസ് മേധാവി കെ എസ് സുദര്ശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

