കാസർഗോഡ്: കടലിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കാണാതായി. കോട്ടയം ചങ്ങനാശേരി സ്വദേശികളായ അങ്കിത് ആന്റണി (20), അപ്പു ടി.ഏബ്രഹാം (20) എന്നിവരെയാണു കാണാതായത്.ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് ബേക്കൽ കോട്ടയ്ക്കു സമീപമുള്ള പള്ളിക്കര കല്ലിങ്കാൽ ബീച്ചിൽ ഇവരെ കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.നാലുപേരും വൈകുന്നേരം 5.30 ഓടെയാണു ബീച്ചിലെത്തിയത്. അങ്കിതും അപ്പുവും കടലിൽ ഇറങ്ങിയ സമയത്ത് ശക്തമായ തിരയിൽപെടുകയായിരുന്നെന്ന് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു.

