തിരുവനന്തപുരം: ബീച്ചില്‍ എത്തിയ യുവതികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.പാലച്ചിറ പട്ടിയാരത്തുംവിള വീട്ടില്‍ വിനീതാണ് (39) അറസ്റ്റിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പാപനാശം ഏണിക്കല്‍ ബീച്ചിലായിരുന്നു സംഭവം. ബീച്ചിലൂടെ നടന്നുവരികയായിരുന്ന ഹൈദരാബാദ് സ്വദേശികളായ യുവതികളെ വിനീത് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. യുവതികള്‍ സംഭവം ടൂറിസം പോലീസിനെ അറിയിച്ചതോടെയാണ് ഇയാളെ പിടികൂടിയത്.സ്വകാര്യ റിസോർട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിനീത്. സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിനും വകുപ്പുകള്‍ ചുമത്തി മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

