കാരക്കോണത്ത് കെ.എസ്.ആർ.ടി.സി ബസും സ്‌കൂൾ ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്

കാരക്കോണം ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂൾ ബസും കൂട്ടിയിടിച്ച് അപകടം. കുന്നത്തുകാൽ ഗവൺമെന്റ് യു.പി. സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസിന് നേരെയാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്.
അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് സ്‌കൂൾ ബസിനുള്ളിൽ ഇരുപതോളം വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് നിന്നും കാട്ടാക്കട-മൈലച്ചിൽ വഴി കളിയിക്കാവിളയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്, കാരക്കോണം ജംഗ്ഷനിൽ തിരിയുന്നതിനിടെയാണ് സ്‌കൂൾ ബസിൽ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari