ഏത് ഭാഷാഗാനങ്ങളും ആസ്വദിക്കുന്നവരാണ് മലയാളികൾ–അൻവർ സാദത്ത്

തിരുവനന്തപുരം: ഏത് ഭാഷാ ഗാനങ്ങളെയും ആസ്വദിക്കുന്നവരാണ് മലയാളികളെന്ന് പിന്നണിഗായകൻ അൻവർ സാദത്ത് പ്രേംനസീർ സുഹൃത് സമിതി ലോക സംഗീത ദിനത്തിൽ കിഴക്കേക്കോട്ട ഇ.കെ നായനാർ പാർക്കിൽ ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ ഉൽഘാടനം ചെയ്ത് അഭിപ്രായപ്പെട്ടു.
[21/06, 17:24] Sir: സാഹിത്യപ്രതിഭ സബീർ തിരുമല അദ്ധ്യക്ഷത വഹിച്ചു. വഞ്ചിയൂർ പ്രവീൺ കുമാർ,തെക്കൻ സ്റ്റാർ ബാദുഷ, വാഴമുട്ടും ചന്‌ദ്രബാബു,പനച്ചമൂട് ഷാജഹാൻ,സമീർ, ഷാജത്ത്, എം.എച്ച്. സുലൈമാൻ, അലോഷ്യസ് പെരേര, അജിത് കുമാർ എന്നിവർ സംബന്ധിച്ചു. ഗായകൻ ഇസ്മായിലിന് അൻവർ സാദത്ത് ഉപഹാരം നൽകി.
പിന്നണി ഗായകർ ആലപിച്ച തമിഴ് ഗാനങ്ങളും നൃത്താവിഷ്‌കാരവും അരങ്ങേറി.

You May Also Like

About the Author: Jaya Kesari