റെഡ്മി ടര്‍ബോ 5 അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി റെഡ്മി ടര്‍ബോ സീരീസ് പുറത്തിറക്കി. സ്മാര്‍ട്ട്‌ഫോണില്‍ കൂടുതല്‍ പെര്‍ഫോമന്‍സ് പ്രതീക്ഷിക്കുന്ന ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത റെഡ്മി ടര്‍ബോ 5, ശക്തമായ പെര്‍ഫോമന്‍സ്, അസാധാരണ ബാറ്ററി ദൈര്‍ഘ്യം, മെച്ചപ്പെട്ട ഇമേജിംഗ് കഴിവുകള്‍, മികച്ച എന്റര്‍ടെയ്ന്‍മെന്റ് അനുഭവം, വിശ്വസനീയമായ ദൃഢത എന്നിവ പ്രീമിയം പാക്കേജായി ഒരുമിപ്പിക്കുന്നു. ഇതിന് എല്‍പിഡിഡിആര്‍5എക്‌സ് അള്‍ട്രാ മെമ്മറിയും യുഎഫ്എസ് 4.1 സ്റ്റോറേജും ലഭ്യമാണ്. റെഡ്മി ടര്‍ബോ 5ന്റെ 16% സിലിക്കണ്‍ കാര്‍ബണ്‍ സാങ്കേതികവിദ്യയോട് കൂടിയ 7540എംഎഎച്ച് ബാറ്ററി 30 മിനിറ്റില്‍ 51% വരെ ചാര്‍ജ് ചെയ്യാം.
ഡ്യൂവല്‍ സൈഡഡ് പ്രീമിയം ഗ്ലാസ്, എയറോസ്‌പേസ് ഗ്രേഡ് മെറ്റല്‍ ഫ്രെയിം, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഐപി66, ഐപി68, ഐപി69, ഐപി69കെ റേറ്റിംഗ് വഴി പൊടി, വെള്ളം, ഉയര്‍ന്ന മര്‍ദ്ദമുള്ള ജലസ്‌പ്രേ എന്നിവയ്ക്കെതിരെയും സംരക്ഷണം നല്‍കുന്നു. 8ജിബി + 256ജിബി – എംആര്‍പി 37,999 രൂപ, | ഐബിഡി ഡിസ്‌കൗണ്ട് 2,000രൂപ | നെറ്റ് എഫക്റ്റീവ് വില 35,999രൂപ 12ജിബി + 256ജിബി – എംആര്‍പി 40,999രൂപ | ഐബിഡി ഡിസ്‌കൗണ്ട് 2,000രൂപ | നെറ്റ് എഫക്റ്റീവ് വില 38,999രൂപ.

You May Also Like

About the Author: Jaya Kesari