സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ജൂലൈ നാലാം തീയതി വരെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയടിച്ചേക്കാം.
മഹാരാഷ്ട്ര തീരം മുതല്‍ കർണാടക തീരം വരെ നീളുന്ന ന്യൂനമർദ പാത്തിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കാവുന്ന പുതിയ ന്യൂനമർദവുമാണ് മഴ കനക്കാൻ കാരണം. വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും തെക്കൻ ബംഗ്ലാദേശിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി, ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

You May Also Like

About the Author: Jaya Kesari