സെപ്റ്റിക് ടാങ്കിൽ വീണ വയോധികയെ രക്ഷപ്പെടുത്തി വിഴിഞ്ഞം ഫയർഫോഴ്സ്

വിഴിഞ്ഞം : സെപ്റ്റിക് ടാങ്കിൽ വീണ വയോധികയെ രക്ഷപ്പെടുത്തി വിഴിഞ്ഞം ഫയർഫോഴ്സ്.കല്ലിയൂർ സ്വദേശി വസന്ത 75 ആണ് സെപ്റ്റിക് ടാങ്കിൽ വീണത്. മുറ്റം വൃത്തിയാക്കൻ ഇറങ്ങിയ വസന്ത സെപ്റ്റിക് ടാങ്കിലെ സ്ലാബ് പൊട്ടി സെപ്റ്റിക് ടാങ്കിൽ പോവുകയായിരുന്നു.നിലവിളി കേട്ടാണ് വീട്ടുകാർ എത്തിനോക്കിയപ്പോഴേക്കും സ്ലാബ് തകർന്ന് വസന്ത കുഴിയിൽ കിടക്കുന്നത് കണ്ടത്.വീട്ടുകാർ വസന്തയെ ഏണിയിറക്കി കയറ്റാൻ നോക്കിയെങ്കിലും ശ്രമം പാഴായി.ഉടൻതന്നെ വിഴിഞ്ഞം ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞത്തെ ഫയർഫോഴ്സ് സംഘം വസന്തയെ നിർത്തിയിട്ട് നെറ്റിനകത്ത് കേറ്റി സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു.പരിക്കുകൾ ഒന്നുമില്ലാതെ തന്നെ രക്ഷപ്പെട്ടു.നിരവധി സീരികല്ലികളിൽ അഭിനയിച്ച സ്ത്രീയാണ് വസന്ത .

You May Also Like

About the Author: Jaya Kesari