നഗരത്തിൽ “കരിമ്പുലി ഇറങ്ങി ” ഗുണ്ടകളും, മോഷ്ടക്കളും ജീവനും കൊണ്ട് മറ്റിടങ്ങളിലേക്ക്

(അജിത് കുമാർ. ഡി )

നാടും, നഗരവും അടുത്തറിയാവുന്നവ ഉദ്യോഗസ്ഥൻ.
തലസ്ഥാന നഗരിയുടെ മുക്കും, മൂലയും അടുത്തറിയാവുന്നതും, ക്രിമിനൽ -ഗുണ്ടാ -മയക്കു മരുന്ന് മാഫിയകളുടെ ഏതു നീക്കങ്ങളും മിന്നൽ വേഗത്തിൽ മണത്തറിഞ്ഞു അതിനെതിരെ ചടുല നീക്കങ്ങൾ നടത്താൻ കഴിവുള്ള ഒരു ഉദ്യോഗസ്ത ൻ…… അതാണ് തിരുവനന്തപുരം ഡി സി പി ഷീൻ തറയിൽ. കൊടും ക്രിമിനലുകൾ മുതൽ ഗുണ്ടകൾ, മയക്കു മരുന്ന് മാഫിയസംഘ ങ്ങൾ എന്നിവർ തങ്ങളുടെ ജീവനും കൊണ്ട് തലസ്ഥാന നഗരം വിട്ടു കഴിഞ്ഞു. മാധ്യമ പ്രവർത്തകൻ ആയിരുന്ന ഷീൻ തറയിൽ ആ മേഖലയിൽ നിന്നാണ് പോലീസ് സേനയിലേക്ക് ജോലി യിൽ പ്രവേശിച്ചത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥ വൃത്തിയിൽ കഴിഞ്ഞിരുന്ന ഷീൻ ആ പ്രദേശത്തെ നഗരവാസികളുടെ കണ്ണിലുണ്ണി ആയിരുന്നു എന്നതിനപ്പുറം എല്ലാ രാഷ്ട്രീയ വിഭാഗങ്ങളിൽ പെട്ടവരുടെയും ആശ്രയ കേന്ദ്രം കൂടി ആയിരുന്നു. ഏതൊരു കാര്യത്തിലും നീതി പൂർവ്വമായ സമീപനരീതി, തികഞ്ഞ അച്ചടക്കത്തോടെ ഉള്ള സൗമ്യ് മായ പെരുമാറ്റം എന്നിവ കൊണ്ട് അദ്ദേഹം ജന ഹൃദയങ്ങളിൽ ഇന്നും ഒരുപോലെ സ്ഥാനം പിടിച്ച വ്യക്തി യാണെന്നുള്ളതിന് യാതൊരു സംശയവും ഇല്ല. ക്രമസമാ ധാന പാലനം നീതി പൂർവ്വം ആയിരിക്കണം എന്നുള്ള ദൃഢ നിശ്ചയം ഷീൻ തറയിലിനെ പോലീസ് സേനയിൽ മറ്റു ഉദ്യോഗസ്ഥരിൽ നിന്നും ഏറെ വ്യത്യാസ്ഥനാക്കുകയാണ്. തലസ്ഥാന നഗരത്തിൽ ഡി സി പി എന്നുള്ള ചുമതലയിൽ ഷീൻ വന്നതോടെ നഗരത്തിലെ കൊടും ക്രിമിനലുകളും, ഗുണ്ടാ, മയക്കു മരുന്ന് മാഫിയ സംഘങ്ങൾക്കും ഉറക്കമില്ല രാത്രികളായി. തങ്ങളുടെ പ്രവർത്തികൾ തുടർന്നാൽ ഇനി രക്ഷയില്ല എന്നുള്ള തിരിച്ചറിവ് ഓരോരുത്തർക്കും വന്നതോടെ തലസ്ഥാന നഗരം പലരും വി ട്ടിരിക്കുകയാണ്. നഗരത്തിൽ കരിമ്പുലി ഇറങ്ങിയിരിക്കുകയാണ്.ഇനി ഇവിടെ രക്ഷയില്ല.

You May Also Like

About the Author: Jaya Kesari