തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027 വർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 14ന് തുടങ്ങി 23ന് അവസാനിക്കും. ചരിത്ര പ്രസിദ്ധമായ പൊങ്കാല 22ന് തിങ്കളാഴ്ച ആണ്. 14ന് ഞായറാഴ്ച രാവിലെ 11.40ന് ഉള്ള ശുഭ മുഹൂർത്തത്തിൽ ദേവിക്ക് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടക്കുന്നതോടെ ഉത്സവത്തിനു തുടക്കം കുറിക്കും. മൂന്നാം ഉത്സവദിവസമായ16ന് ചൊവ്വാഴ്ച രാവിലെ 8.50ന് കുത്തിയോട്ട വൃത ത്തിനു തുടക്കം കുറിക്കും. ചരിത്ര പ്രസിദ്ധമായ പൊങ്കാല 22ന് തിങ്കളാഴ്ച യാണ്.രാവിലെ 10മണിക്ക് പണ്ടാരഅടുപ്പിന് അഗ്നി പകരും. പൊങ്കാല നിവേദ്യം ഉച്ചക്ക് 2.30ആണ്. 22ന് രാത്രി 7.30ന് കുത്തിയോട്ട കുട്ടികൾക്കുള്ള ചൂരൽ കുത്ത് ചടങ്ങ് നടക്കും. രാത്രി 11.30 ന് ദേവിയുടെ ആന പ്പുറത്ത് എഴുന്നള്ളിപ്പ് നടക്കും. 23ന് രാത്രി 9.45ന് കാപ്പഴിച്ചു കുടിയിള ക്കൽ ചടങ്ങും, രാത്രി 12.45ന് നടക്കുന്ന ഗുരുതി തർപ്പണ ചടങ്ങുകൾ നടക്കുന്നതോടെ 2027വർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപന മാകും.

