ഹരിലാൽ അനുസ്മരണം നടത്തി

തിരുവനന്തപുരം: ഭാരത സർക്കാരിൻ്റെ കായിക യുവജന മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര മുൻ ജോയിൻറ് ഡയറക്‌ടറും പ്രേംനസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റർ മുഖ്യരക്ഷാധികാരിയുമായ അന്തരിച്ച ഹരിലാലിന് ആദരാഞ്‌ജലി അർപ്പിച്ച് മൈ ഭാരതും സുഹൃത് സമിതിയും അനുസ്മരണയോഗം സംഘടിപ്പിച്ചു. വഴുതക്കാട് വൈദാരത് അങ്കണത്തിൽ നടന്ന അനുസ്മരണം മൈഭാരത് സംസ്ഥാന ഡയറക്ടർ അഭയ് ശങ്കർ ഉൽഘാടനം ചെയ്തു. ഡെ: ഡയറക്ടർ സുഹാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ: പ്രമോദ് പയ്യന്നൂർ, മണക്കാട് ഗോപൻ , വഞ്ചിയൂർ പ്രവീൺ കുമാർ, തെക്കൻ സ്റ്റാർ ബാദുഷ,ആതിര സന്തോഷ് , പനച്ചമൂട് ഷാജഹാൻ, മൂഴിയിൽ മുഹമ്മദ് ഷിബു, അണ്ടൂർക്കോണം വിനോദ് ,പിനിജിൽ, തിരുമല ഷാജി എന്നിവർ സംസാരിച്ചു. ഗായകൻ അജയ് വെള്ളരിപ്പണ പ്രണാമ ഗാനം ആലപിച്ചു.

You May Also Like

About the Author: Jaya Kesari