സ്വർണവില തുടർച്ചയായി രണ്ടാം ദിനവും കൂടി. ഗ്രാമിന് 35 രൂപ വർധിച്ച് 13275 രൂപയും പവന് 280 രൂപ കൂടി 1,06,200 രൂപയുമായി.വെള്ളിവിലയും വർധിച്ചു. വെള്ളിവിലയും തിരിച്ചുകയറുകയാണ്. ഗ്രാമിന് ഇന്ന് അഞ്ച് രൂപ കൂടി 240 രൂപയായി. ഇന്നലെ ഗ്രാമിന് 10 രൂപയും കിലോക്ക് 10,000 രൂപയും കുറഞ്ഞിരുന്നു.അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്ഡിന് നേരിയ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് 11.80 ഡോളർ കുറഞ്ഞ് 4,120.1 ഡോളറായി. 0.29% ശതമാനമാണ് കുറവ്.

